10:24am 13 November 2026
NEWS
വികസന മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്ന യുഡിഎഫ് സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ
13/11/2026  10:04 AM IST
nila
വികസന മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്ന യുഡിഎഫ് സർക്കാരിനും  കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ  സംഘടിപ്പിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ

ചെങ്ങന്നൂർ.
ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ പദ്ധതികളുടെ വികസന മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്ന യുഡിഎഫ് സർക്കാരിനും ശബരിമലയുടെ കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ പാടെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ  സംഘടിപ്പിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എൽഡിഎഫ്, സംസ്ഥന കമ്മിറ്റിയുടെ തീരുമാന പ്രകാരം മുരടിപ്പിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ നടക്കും. യുഡിഎഫ് സർക്കാർ
ഭരണത്തിലെത്തിയിട്ട് ആറു മാസം കഴിഞ്ഞിട്ടും  വികസന പ്രവർത്തത്തിൽ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായി ആറു  മാസമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുന്നില്ല.
സംസ്ഥാനത്തെ ശബരിമല ഇടത്താവളങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് 550 കോടി രൂപ അനുവദിച്ചപ്പോൾ പ്രധാന കേന്ദ്രമായ ചെങ്ങന്നൂരിന് ഒരു രൂപ പോലും
നൽകിയില്ല. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ നിയോജക മണ്ഡലത്തിൽ
650 ഗ്രാമീണ റോഡുകകളാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് എംഎൽഎ എന്ന നിലയിൽ എന്ന തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യാഥാർത്ഥ്യമാക്കിയത്. പ്രധാന ദേവാലയങ്ങളുടെ സമീപമുള്ള എല്ലാ റോഡുകളും അന്തർദേശീയ നിലവാരത്തിൽ പൂർത്തീകരിച്ചു. എന്നാൽ സ്വപ്ന പദ്ധതികളായ സമ്പൂർണ്ണ കുടിവെള്ള പദ്ധതി, ജില്ല സ്റ്റേഡിയം, ജില്ല ആശുപത്രി, ചെങ്ങന്നൂർ  ബൈപാസ് എന്നിവയുടെ നിർമ്മാണം
ഒരിഞ്ചു മുന്നോട്ടു നീങ്ങുന്നില്ല. കഴിഞ്ഞ എട്ടു വർഷം   നിയോജക മണ്ഡലത്തിൽ നടത്തിയ വികസനത്തെ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ട് അട്ടിമറിക്കുകയാണ്. കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡ്, പിഐപി ഓഫീസ്, സ്പോർട്ട്സ് ഹോസ്റ്റൽ, ഗ്രാമീണ റോഡുകളുടെ നിർമ്മാണം എന്നിവ അട്ടിമറിക്കപ്പെടുകയാ ണ്.
125 കോടി ചിലവഴിച്ചു നിർമ്മിച്ച ജില്ല ആശുപതി  കെട്ടിടം
57 ലക്ഷം രൂപ അടയ്ക്കാൻ സർക്കാർ തയ്യാറാകാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നില്ല.
എം കെ റോഡിൻ പുത്തൻകാവ് ഐക്കാട്ടു പാലം ടെൻ്ഡർ  നടപടികൾ പൂർത്തികരിച്ചു ഏഴു മാസമായിയെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവയ്ക്കപ്പെടുന്നു. 
അത്യാധുനിക രീതിയിൽ നിർമ്മിച്ച
ആയൂർവേദ ആശുപത്രിയിൽ  ജിവനക്കാരെ നിയമിക്കാത്തതു മൂലം
പ്രവർത്തനം തുടങ്ങിയിട്ടില്ല.
പുലിയൂർ, ബുധനൂർ, പാണ്ടനാട്ട്, മാന്നാർ പഞ്ചായത്തുകളിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി പ്രവർത്തനം അവസാനിച്ച മട്ടാണ്. കേന്ദ്ര സർക്കാരിൻ്റെ ഏജൻസി നിർമ്മാണം
ആരംഭിച്ച ശബരിമല ഇടത്താവള നിർമ്മാണം നിലച്ചു. ചെങ്ങന്നൂർ ബൈ പാസ് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച സ്ഥിതിയാണ്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ  തകർന്ന ശാർങ്ങക്കാവ് ചീപ്പിൻ്റെ ഷട്ടർ ഇതു വരെ പുനസ്ഥാപിച്ചിട്ടില്ല.
പമ്പ നദിയിൽ
പാണ്ടനാട്, തിരുവൻവണ്ടൂർ  പഞ്ചായത്തുകളിലെ
തീരങ്ങൾ ഇടിയുന്നത് പതിവാകുന്നു.
 എം സി റോഡ് വികസനത്തിൻ്റെ പേരിൽ ആയിരങ്ങളാണ് വഴിയാധാരമാകാൻ പോകുന്നത്.
 ശബരിമല യുടെ പേരിൽ ബിജെപി
മുതല കണ്ണീർ ഒഴുക്കുകയാണ്.
ചെങ്ങന്നൂർ റേയിൽവേ സ്റേഷനിൽ ഒരു രൂപയുടെ വികസന പ്രവർത്തനം
കേന്ദ്ര സർക്കാർ നടത്തുന്നില്ല.
 732 കോടി രൂപയുടെ വികസന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി കല്ലിട്ട  ചെങ്ങന്നൂർ സ്റ്റേഷൻ വികസനം ഒടുവിൽ 90 കോടിയിലേക്ക് ചുരുങ്ങി. അതും യാഥാത്ഥ്യമാകുമോ എന്നത് സംശയകരമാണ്.

ഇത്തരം ജനവിരുദ്ധ, വികസന വിരുദ്ധ 
നിലപാടുകൾ സർക്കാരുകൾ തിരുത്തണമെന്ന് ആവശ്യപെട്ടു കൊണ്ട്
എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 
ശനിയാഴ്ച
രാവിലെ 10 മുതൽ  വൈകിട്ട്  5 വരെ
ചെങ്ങന്നൂർ ബസ് സ്റ്റാൻഡിനു സമീപം സഹന സമരം സംഘടിപ്പിക്കുന്നു. സിപിഐ കേന്ദ്ര കൗൺസിൽ അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. എൻഡിഎഫ് സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ്, എം ശശികുമാർ, പി എൻ ശെൽവരാജൻ , ജേക്കബ് തോമസ് അരികു പുറം, ആർ സന്ദീപ്, രാജു താമരവേലിൽ, ആർ പ്രസന്നൻ , ടിറ്റി എം വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img